Posts

amazon- ൽ ബിസിനസ് ചെയ്യാം

 . എല്ലാവരും ഓൺലൈനായി എന്തെങ്കിലുമൊക്കെ തുടങ്ങുകയാണ് ഇപ്പോൾ. ലോക്ക് ഡൌൺ എല്ലാവരെയും ബാധിക്കുന്നുണ്ട്. മിക്കരും വീട്ടിൽ തന്നെ പ്രത്യേകിച്ച് ചെയ്യാനൊന്നും ഇല്ലാതെ അടുക്കള തോട്ടവും, പാചകവുമായി കഴിയുകയാണ്.  പലർക്കും തൊഴിൽ നഷ്ട്ടപെട്ടു, പലർക്കും തൊഴിൽ കിട്ടുന്നില്ല, പലർക്കും വരുമാനം തന്നെ ഇല്ല. സോഷ്യൽ മീഡിയകളിൽ ചിരിച്ചും കളിച്ചും സമയം കളയുന്ന ഒരുപാട് പേരിൽ ചിലരെങ്കിലും, പട്ടിണിയും പണം ഇല്ലാതെയും ഉള്ള നെട്ടോട്ടം കഴിഞ്ഞുള്ള ഇടവേളകളിൽ ആയിരിക്കും വരുന്നത്. പഠനം എന്ന ഈ ബ്ലോഗ് തുടങ്ങിയത് പോലും, അത്തരം ആളുകൾക്ക് പരമാവധി തൊഴിൽ വിവരങ്ങൾ എത്തിച്ചു നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ്. ഒറ്റയടിക്ക് തനിക്ക് ചെയ്യാൻ ഒന്നും കഴിയുന്നില്ല, വരുമാനം ഉണ്ടാക്കാൻ കഴിയുന്നില്ല എന്നുള്ള പരിഭവവും ഉണ്ട് എല്ലാവർക്കും. എന്നാൽ, ഓൺലൈനായി സാധനങ്ങൾ  വിൽക്കാനും,അതിൽ നിന്നുള്ള കമ്മീഷൻ ഓരോ മാസവും ഒരു തുക കയ്യിൽ എത്തുകയും ചെയ്‌താൽ നല്ല കാര്യമല്ലേ? ആമസോൺ എന്ന സുപ്രസിദ്ധ ഓൺലൈൻ പ്ലാറ്റ്ഫോം എല്ലാവര്ക്കും അറിയുമെന്ന് കരുതുന്നു. മൊബൈൽ ഫോൺ മുതൽ പാന്റ്സും ടോപ്പും വരെ, അടുക്കള തോട്ടത്തിലേക്കുള്ള വിത്തുകൾ മുതൽ, പൂക്കൾ നടാനുള്...